ചെങ്ങന്നൂർ : മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ടിനോട് അനുബന്ധിച്ച് നടക്കുന്ന എഴുന്നെള്ളത്തിൽ ആനയെ ഒഴുവാക്കേണ്ടി വന്നത് ദൗർഭ്യാഗകരമാണെന്ന് ശബരീശ്വര സേവാ സമിതി . ഹൈക്കോടതി വിധി പ്രകാരം നിയമങ്ങൾ പാലിച്ച് ക്ഷേത്രത്തിൽ ആനയെ എഴുന്നെള്ളിക്കാൻ ദേവസ്വം ബോർഡ് ശ്രമിക്കണമെന്ന് ശബരീശ്വര സേവാ സമിതി ആവശ്യപ്പെട്ടു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിലെ ആന എഴുന്നെള്ളത്തിൽ ഹൈക്കോടതി വിധി സാരമായി ബാധിക്കും എന്നതിനാൽ നിയമ നടപടികളുമായി ദേവസ്വം ബോർഡ് മുന്നോട്ടുപോകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായ പ്രസിഡന്റ് ബിനുകുമാർ ചെങ്ങന്നൂർ, ദിലീപ് പി.കെ, മനോജ് പിള്ള, വിവേക് എന്നിവർ സംസാരിച്ചു.