
പത്തനംതിട്ട : കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനീയറിങ് കോളജിൽ 2024 ബാച്ചിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.കെ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.എബ്രഹാം കലമണ്ണിൽ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഡോ.ഷാജി മോഹൻ, മാനേജിംഗ് ഡയറക്ടർ ജോസഫ് എബ്രഹാം കലമണ്ണിൽ, വൈസ് ചെയർമാൻ സാമുവൽ എബ്രഹാം കലമണ്ണിൽ, ഡയറക്ടർ ജോസ് കെ കെ, ഫാ.കെ.എ.വർഗീസ്, ഡോ.തോമസ് ജോർജ്, പ്രൊഫ.ബബിത എൽസ ഉമ്മൻ, ഡോ. ശ്രീജേഷ് ചന്ദ്രൻ, പ്രൊഫ.കിരൺ രഘുനാഥ് എന്നിവർ പ്രസംഗിച്ചു.