തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും ഇ.എൻ.ടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു. ലോക ഡിസ്ഫേജിയ ദിനമായ ഡിസംബർ 12ന് ബിലീവേഴ്സ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കൊച്ചി അമൃത ആശുപത്രി ചീഫ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.പ്രതാപൻനായർ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി അസോ.ഡയറക്ടർ ഡോ.ജോൺ വല്യത്ത് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്, ഫാ.തോമസ് വർഗീസ്, അമൃത ആശുപത്രിയിലെ ചീഫ് ഡെഗ്ലൂട്ടോളജിസ്റ്റ് ഡോ.ആര്യ സി.ജെ, ഇ.എൻ.ടി.വിഭാഗം മേധാവി ഡോ.ജോർജ് തോമസ്, പി.എം.ആർ.വിഭാഗം മേധാവി ഡോ.തോമസ് മാത്യു, ഇ.എൻ.ടി.വിഭാഗം കൺസൾട്ടൻ്റ് ഡോ.ജോ ജേക്കബ്, റീഹാബിലിറ്റേഷൻ ഡയറക്ടർ ബിജു മറ്റപ്പള്ളി, ഡെഗ്ലൂട്ടോളജിസ്റ്റ് ആരോമൽ പ്രസാദ്, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ലെയ എലിസബത്ത് കുര്യൻ എന്നിവർ സംസാരിച്ചു. ഇത്തരമൊരു ക്ലിനിക്ക് മദ്ധ്യതിരുവിതാംകൂറിൽ അപൂർവം കേന്ദ്രങ്ങളിൽ മാത്രമേയുള്ളൂവെന്നും ഡിസ്ഫേജിയ സംബന്ധിച്ച ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ബിലീവേഴ്സ് സ്വാളോ ക്ലിനിക്ക് വലിയ പ്രതീക്ഷയാണെന്നും മുഖ്യപ്രഭാഷണത്തിൽ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര സൂചിപ്പിച്ചു. വിശിഷ്ടാതിഥികളെയും ബിലീവേഴ്സ് ആശുപത്രിയിലെ സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റുകളെയും ഡെഗ്ലൂട്ടോളജിസ്‌റ്റിനേയും ചടങ്ങിൽ ആദരിച്ചു.