m-s-padmakumari
എം.എസ്. പദ്മകുമാരി ദേവി

തിരുവല്ല : ജന്മഭൂമി ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എം. ശ്രീദാസിന്റെ മാതാവ് മതിൽഭാഗം കടുവള്ളിൽ കിഴക്കേ ഇല്ലത്ത് എം.എസ്. പദ്മകുമാരി ദേവി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കിഴക്കുമുറിയിലുള്ള വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ മഹാദേവ ശർമ്മ. മറ്റുമക്കൾ: കെ. എം. ശ്രീധർ (അമൃത യൂണിവേഴ്സിറ്റി ), കെ.എം. ശ്രീനിവാസ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ), കെ.എം. ശ്രീകുമാർ (തിരുവിതാംകുർ ദേവസ്വം ബോർഡ്‌ ) , കെ.എം. ശ്രീകാന്ത് (അമൃത യൂണിവേഴ്സിറ്റി ). മരുമക്കൾ : ബിന്ദു, ശ്രീവിദ്യ (സൂപ്രണ്ട്, സബ് ട്രഷറി, തിരുവല്ല), ജ്യോതിശ്രീ ദേവി, നിത.