
റാന്നി: നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയുടെ തെറ്റായ നയങ്ങൾക്കെതിരെ സി.പി.എം നാറാണംമൂഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. പഞ്ചായത്തിന്റെ വികസന മുരടിപ്പിലും , മണ്ഡലകാലം ആരംഭിച്ചിട്ട് പകുതി ദിവസങ്ങൾ പിന്നിട്ടിട്ടും പാലത്തിൽ ഉൾപ്പെടെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. ഏരിയ കമ്മിറ്റി അംഗം മോഹൻരാജ് ജേക്കബ് ഉദ്ഘാടനംചെയ്തു. സി.പി.എം നാറാണംമൂഴി ലോക്കൽ സെക്രട്ടറി എസ്.ആർ സന്തോഷ് കുമാർ,ഏരിയ കമ്മിറ്റി അംഗം മിഥുൻ മോഹൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.ജി വിജയകുമാർ, ഷാജി പാതലിൽ തുടങ്ങിയവർ സംസാരിച്ചു