award-

പത്തനംതിട്ട: 2024 ലെ അമേരിക്കൻ ബുക്ക് ഒഫ് റെക്കോർഡ്സിന്റ ടോപ് ടാലെന്റ് ഒഫ് ദി ഇയർ അവാർഡ് റാന്നി ചെറുകുളഞ്ഞി സ്വദേശി പ്രശാന്ത് അമൃതത്തിന് ലഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ് ഒഫ് അമേരിക്കയുടെ 248 -ാ മത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അമേരിക്കൻ ബുക്ക് ഒഫ് റെക്കോർഡ് കരസ്ഥമാക്കിയ ടോപ് ടാലന്റ് വ്യക്തികൾക്ക് നൽകുന്ന അവാർഡാണിത്. കുംഫു യോഗ മാസ്റ്ററായ പ്രശാന്ത് നിരവധി ലോക റെക്കോർഡുകളും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. മുഞ്ഞനാട്ട് വീട്ടിൽ ശിവദാസിന്റെയും രജനീ ശിവദാസന്റെയും മകനാണ് പ്രശാന്ത് ഭാര്യ ചാന്ദിനി, മകൻ വേദദർഷ്