 
ചെങ്ങന്നൂർ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ വൈദ്യുതി ഭവന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജേക്കബ് വി. സ്കറിയ ഉദ്ഘാടനം ചെയ്തു. റോബിൻ പുതുക്കേരി അദ്ധ്യക്ഷത വഹിച്ചു. നറൽ സെക്രട്ടറി രഞ്ജിത്ത് ഖാദി, അനസ് പൂവാലൻ ,ആനന്ദ് കുമാർ, ജയൻ ലുക്ക്, രത്നകുമാർ എന്നിവർ സംസാരിച്ചു.