bethel
മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെങ്ങന്നൂർ സെൻ്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിച്ചു.

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.രാജൻ വർഗീസ്,ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.ഡോ. നൈനാൻ വി.ജോർജ്, വെരി.റവ മാമ്മൻ തോമസ് കോർ എപ്പിസ്ക്കോപ്പാ, ഫാ.സി.കെ.ഗീവർഗീസ്, ഫാ. കുര്യൻ ജോസഫ്, സജി പട്ടരുമഠം, ഫാ.ഫിലിപ്പ് തരകൻ, ഫാ.ജോസ് തോമസ്,ഫാ. ജേക്കബ് ടി.ഏബ്രഹാം, ഫാ.ഗീവർഗീസ് ശമുവേൽ, ഫാ. മിഥുൻ വർഗീസ് ചാക്കോ,റോബിൻ ശമുവേൽ റോയിസ്, എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫെബ്രുവരി 26 ന് രാവിലെ മുതൽ വൈകിട്ട് 8 വരെ ബഥേൽ അരമന ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുന്നത്. ഫുഡ് കൗണ്ടറുകൾ, പ്രദർശന മേളകൾ, പരസ്യസ്റ്റാളുകൾ, സാംസ്കാരിക സമ്മേളനം , ഗാർഡനിംഗ്, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കും. ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ ഭദ്രാസനത്തിന്റെ റൂബി ജൂബിലിയുടെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.