 
വാഴമുട്ടം : ലോക ചെസ് ചാമ്പ്യൻ ഗുകേഷ് ദൊമ്മരാജുവിനോടുള്ള ആദര സൂചകമായി വാഴമുട്ടം നാഷണൽ സ്ക്കൂൾ ചെസ്സ് ക്ലബ് അംഗങ്ങൾ മെഗാ ചെസ് മത്സരം സംഘടിപ്പിച്ചു. ഗുകേഷ് നേടിയ വിജയത്തെപ്പറ്റി ശാസ്ത്ര അദ്ധ്യാപകനും ചെസ് മാസ്റ്ററുമായ അരുൺ ആർ.നാഥ് കുട്ടികളോട് വിശദീകരിച്ചു. സന്ധ്യ.ജി .നായർ, പി.ആകാശ് എന്നിവർ നേതൃത്വം നല്കിയ മെഗാ ചെസ് മത്സരത്തിൽ ചെസ് ക്ലബ്ബ് അംഗങ്ങളായ ടി.എസ്. റിജോ, വി.ആഷിത്ത്, ടി.ആർ.ആതിര , എസ്. അഭിനന്ദ്, ആർ. അശ്വനി എന്നിവർ പങ്കെടുത്തു.