ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് മെഡിക്കൽ സഹായത്തോടൊപ്പം പ്രഭാത ഭക്ഷണവും നൽകി. ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനിൽ നടന്ന യോഗത്തിൽസാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ജനസംസ്‌കൃതി സെക്രട്ടറി പി.എൻ സെൽവരാജൻ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. കരുണ വർക്കിംഗ്‌ ചെയർമാൻ അഡ്വ.സുരേഷ് മത്തായി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം ഭക്തർക്ക് ലഘുഭക്ഷണം വിതരണം ചെയ്തു. ജി.കൃഷ്ണകുമാർ, ജി.വിവേക്, കെ.ആർ മോഹനൻ പിള്ള, കെ.എസ് ഗോപിനാഥൻ, എം.കെ ശ്രീകുമാർ, അഡ്വ.വിഷ്ണു മനോഹർ,പി.എസ് ബിനുമോൻ, സിബു വർഗീസ്,പുഷ്പലത മധു, ടി.വി രത്നകുമാരി,സജി വർഗീസ്, ഷാജി കുതിരവട്ടം,പദ്മജ,ബി ബാബു, കെ.പി പ്രദീപ്,അഡ്വ.ദിവ്യ ഉണ്ണികൃഷ്ണൻ, സുകുമാരി തങ്കച്ചൻ, രാജേഷ് കൈലാസ്, കലാധരൻ, നെബിൻ, ബെറ്റ്സി ജിനു , ബി കെ പ്രസാദ് എന്നിവർ സംസാരിച്ചു.