 
വള്ളിക്കോട് : കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കൃഷി സമൃദ്ധി 2024-25 ന്റെ ഭാഗമായി അഞ്ച് ഹെക്ടർ "ഫ്രൂട്ട് ക്ലസ്റ്റർ " രൂപീകരിക്കുന്നതിനുള്ള പ്ലാവ്, മാവ് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ നിർവഹിച്ചു.ആരോഗ്യക്ഷേമ വികസന കമ്മിറ്റി ചെയർമാൻ ജി.സുഭാഷ് , കൃഷി ഓഫീസർ അനില. റ്റി. ശശി, കൃഷി ഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി മൂന്ന് ഹെക്ടർ പ്ലാവ്, രണ്ട് ഹെക്ടർ മാവ് എന്നിവയുടെ ക്ലസ്റ്റർ ആണ് രൂപീകരിക്കുന്നത്.