കൂടൽ: എസ്.എൻ.ഡി.പി യോഗം 2195ാം നമ്പർ പുന്നമൂട് കുമാരനാശാൻ സ്മാരക പ്രാർത്ഥനാ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 17, 18 തീയതികളിൽ നടക്കും. 17ന് രാവിലെ 7.30ന് ശാഖാ പ്രസിഡന്റ് രാജേഷ് രാജൻ പതാക ഉയർത്തും. തുടർന്ന് ഭാഗവത പാരായണം. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കലാപരിപാടികൾ. 18ന് പുലർച്ചെ 5.30ന് ഗണപതിഹോമം, വിശേഷാൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി. എട്ടിന് കലശപൂജ. 12ന് റിട്ട. ഡിവൈ.എസ്.പി സുധാകരന്റെ പ്രഭാഷണം. തുടർന്ന് ഗുരുപൂജ, അന്നദാനം. വൈകിട്ട് അഞ്ചിന് സർവൈശ്വര്യ പൂജ, സമ്മാനദാനം.