14-sarthish-kochu

പത്തനംതിട്ട: കേരള നവോത്ഥാന ചരിത്രത്തിലെ അനശ്വരനായകനാണ് ചിറ്റേടത്ത് ശങ്കുപ്പിള്ള എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോഴഞ്ചേരി മേലുകര ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ രക്തസാക്ഷി ശതാബ്ദി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് പ്രസിഡന്റ് ശങ്കർ .ആർ അദ്ധ്യക്ഷത വഹിച്ചു. ജെറി മാത്യു സാം, . കെ. രാജേഷ് കുമാർ, ആർ. ഗീത കൃഷ്ണൻ, ശശിധരൻ പിള്ള, എൻ. ശ്രീകുമാർ, രമേശ് ജി. പുന്നക്കാട്, ജോമോൻ പുതുപ്പറമ്പിൽ, സത്യൻ നായർ കീഴുകര, അശോക് തേട്ടോലിൽ, ശോഭന കുമാരി, അജിത് മണ്ണിൽ, പി.കെ. ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.