
പന്തളം: തോപ്പിൽ ഭാസിയുടെ മുപ്പത്തിരണ്ടാം ചരമ വാർഷികം യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളനടയിൽ നടന്നു. ജില്ലാ സെക്രട്ടറി തെങ്ങമം ഗോപകുമാർ ഉദ്ഘാടനംചെയ്തു. കേരളത്തിൽ കമ്മൂണിസ്റ്റ് പാർട്ടിക്ക് വേരോട്ടമുണ്ടാക്കാൻ തോപ്പിൽ ഭാസിയുടെ നാടകങ്ങൾക്ക് കഴി ഞ്ഞതായി അദ്ദേഹം പറഞ്ഞു. കെ. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലക്ഷ്മി മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രസന്ന ചന്ദ്രൻ പിള്ള, അടൂർ ഹിരണ്യ, അിതകുമാർ, സുജിതാ സാദത്ത്ഹരി പന്നിവിഴ സി., കെ. തങ്കപ്പൻ, അജിത കുമാർ, ബൈജു കണ്ണങ്കര, അഞ്ജലി ശരൻ വിജു എം. തുടങ്ങിവർ സംസാരിച്ചു.