ff
കേരളോത്സവം പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : . പത്തനംതിട്ട നഗരസഭാ കേരളോത്സവം ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർമാൻ ഷമീർ.എസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്സ്, ജില്ലാ ആസൂത്രണ കമ്മിറ്റി അംഗം പി.കെ അനീഷ്, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, കൗൺസിലർ സി.കെ അർജുനൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, യൂത്ത് കോർഡിനേറ്റർ അജിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

ടൗൺ ഹാൾ, നഗരസഭാ കോൺഫറൻസ് ഹാൾ, കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 15 ന് സമാപിക്കും.