 
തിരുവല്ല : എം.ജി സോമൻ എന്നും ഞങ്ങളുടെ വല്ല്യേട്ടനെന്നും 27 വർഷങ്ങളായി ഓർമ്മകൾ അവസാനിക്കാത്തിടത്താണ് അദ്ദേഹത്തിന്റെ മഹത്വമെന്നും ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച എം.ജി സോമൻ അനുസ്മരണം സോമഗായത്രി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തപസ്യ ജില്ലാ അദ്ധ്യക്ഷൻ അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രനടൻ കൃഷ്ണപ്രസാദ്, സംവിധായകൻ കവിയൂർ ശിവപ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഡിവൈ.എസ്.പി. എസ്. അഷാദ് , തപസ്യ ഭാരവാഹികളായ ശിവകുമാർ അമൃതകല, ഉണ്ണികൃഷ്ണൻ വസുദേവം, ജയകൃഷ്ണൻ, നിരണം രാജൻ, ശ്രീദേവി മഹേശ്വർ, ശ്രീകുമാർ, ബിന്ദു സജീവ്, കെ.പ്രകാശ് ബാബു, എം.സലീം, വിനു കണ്ണഞ്ചിറ, കെ.ആർ.പ്രതാപചന്ദ്ര വർമ്മ, എം.ജി. സോമന്റെ കുടുംബാംഗങ്ങളായ സിന്ധു ഗിരീഷ്, സജി സോമൻ, ബിന്ദു സജി എന്നിവർ സംസാരിച്ചു. കലാസാഹിത്യ മേഖലകളിലെ വ്യക്തിത്വങ്ങളെ ആദരിച്ചു.