14-sob-sreekumar
ശ്രീകുമാർ

ഇരവിപേരൂർ: മണിമലയാറ്റിൽ പൂവപ്പുഴ മഴവഞ്ചേരിക്കടവിലെ തടയണയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾ മരിച്ചു. ഇരവിപേരൂർ വാലുപറമ്പിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടേയും വിജയമ്മയുടേയും മകൻ കൃഷ്ണസദനത്തിൽ ശ്രീകുമാർ (കൊച്ചുമോൻ-47) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. തടയണയ്ക്ക് സമീപമുള്ള തെങ്ങേലിമണ്ണിൽ കടവിൽ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരവിപേരൂർ ദേവീവിലാസം ഹൈന്ദവസേവാ സംഘം ജോയിന്റ് സെക്രട്ടറിയാണ്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മക്കൾ: അഭിജിത്, അർജുൻ. സഹോദരങ്ങൾ: ഹരികുമാർ, കൃഷ്ണകുമാർ.