dd

പത്തനംതിട്ട : കേരള സംസ്ഥാന എൻ.ആർ.ഇ.ജി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം.മോനിഷ് അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ ജില്ലാ സെക്രട്ടറി സുധാരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

എൻ.ആർ.ഇ.ജി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മനോജ് നാരായണൻ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ എന്നിവർ സംസാരിച്ചു.

വിഷ്ണുതമ്പി (ജില്ലാ സെക്രട്ടറി), എം.മോനിഷ് (പ്രസിഡന്റ്), ബിന്ദു.സി.എസ് (ട്രഷറർ), അഭിലാഷ്, സുരേഷ്, ശശികല (ജോയിന്റ് സെക്രട്ടറിമാർ) , സിന്ധു മോൾ, സിനി മോൾ, മീന പ്രകാശ് (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തിരഞ്ഞെടുത്തു.