പത്തനംതിട്ട: ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിലെ നഴ്‌സിംഗ് വിദ്യാർത്ഥി അമ്മു എ. സജീവിന്റെ മരണത്തിൽ, ആരോപണവിധേയനായ കോളേജ് അദ്ധ്യാപകനെ അറസ്റ്റുചെയ്യണമെന്ന് എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അമ്മുവിന്റെ മരണശേഷം എസ്.എം.ഇ. ഡയറക്ടർ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിൽ ഏഴു സഹപാഠികൾ അദ്ധ്യാപകനെതിരേ മൊഴി നൽകിയിട്ടും പൊലീസ് ഇതന്വേഷിച്ചില്ല. സീപാസിലെ ജീവനക്കാരായ അദ്ധ്യാപകനെയും പ്രിൻസിപ്പലിനെയും സംരക്ഷിക്കുന്നത് എസ്.എം.ഇ. ഡയറക്ടറാണ്. ജില്ലാ പ്രസിഡന്റ് അരുൺ മോഹൻ, സെക്രട്ടറി എസ്. അശ്വിൻ, ജില്ലാ കമ്മിറ്റിയംഗം ആരതി ബിജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.