
മല്ലപ്പള്ളി : വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കെപിസിസി ആഹ്വാനപ്രകാരം കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി കെ എസ് ഇ ബി ഓഫീസിലേക്ക് നാളെ രാവിലെ 10 മണിക്ക് മാർച്ച് നടത്തും. മല്ലപ്പള്ളി സി എം എസ് ഹയർ സെക്കൻഡറി സ്‌കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കെപിസിസി മുൻ നിർവാഹക സമിതി അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അറിയിച്ചു.