flex-
നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് അധികൃതർ വഴിയരികിലെ പരസ്യം ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തു തുടങ്ങി യപ്പോൾ

റാന്നി: വഴിയരികിലെ പരസ്യം ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തു. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത്. വിവിധ സ്ഥലങ്ങളിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും കൊടിമരങ്ങളുമാണ് നീക്കം ചെയ്തത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് നടപടികൾ. വഴിയരികിലെ പരസ്യ ബോർഡുകൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ കോടതി ശക്തമായ ഭാഷയിൽ സർക്കാരിനെയും തദ്ദേശ സ്ഥാപനങ്ങളെയും വിമർശിച്ചതിന് പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്.