ശബരിമല : ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചിയ്യാരം ചീരംപാത്ത് വീട്ടിൽ സി .എം .രാജൻ (68), തിരുവനന്തപുരം പോത്തൻകോട് കുഞ്ചുവിള വീട്ടിൽ പ്രകാശ് (58), തമിഴ്നാട് വിരുദുനഗർ രാമുദേവൻപട്ടി സ്വദേശി ജയവീരപാണ്ഡ്യൻ (45) എന്നിവരാണ് മരിച്ചത്. മലകയറുന്നതിനിടെ രാജൻ അപ്പാച്ചിമേട്ടിലും, പ്രകാശൻ പമ്പയിലും ജയവീരപാണ്ഡ്യൻ ചന്ദ്രാനന്ദൻ റോഡിലും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി.