s

ശബരമല : സന്നിധാനത്തിന് സമീപത്തെ കൊപ്രാക്കളത്തിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് കൊപ്ര ഉണക്കാനായി സൂക്ഷിച്ചിരുന്ന ഷെഡിൽ നിന്ന് പുക ഉയർന്നത്. ഉടൻതന്നെ ഫയർ ഫോഴ്സ് ,​ സന്നിധാനം സ്പെഷൽ ഓഫീസർ കെ. ആർ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുക നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അത്യാഹിതം ഒഴിവായി. എ.ഡി.എം അരുൺ എസ്. നായർ, പൊലീസ് സ്പെഷൽ ഓഫീസർ ബി.കൃഷ്ണകുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു. രണ്ട് ദിവസം നല്ല മഴയായതിനാൽ കൊപ്ര കരാർ എടുത്തവർ ഉണങ്ങാനായി ഷെഡ്‌ഡിൽ കുറച്ചധികം കൊപ്ര സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നാണ് പുക ഉയർന്നത്. ഷെഡിൽ അളവിൽ കൂടുതൽ കൊപ്ര സൂക്ഷിക്കരുതെന്ന് എ.ഡി.എം കരാറുകാർക്ക് നിർദേശം നൽകി.