 
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സമ്പൂർണ ഹരിത വിദ്യാലയപ്രഖ്യാപനവും, ജീ ബിൻ വിതരണവും തട്ട എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. . പഞ്ചായത്ത് പ്രദേശത്തെ15 സ്‌കൂളുകൾ ഹരിത വിദ്യാലയപദവി നേടി. സർട്ടിഫിക്കറ്റ് വിതരണം ശുചിത്വ മിഷൻ ജില്ലാ കോർഡനേറ്റർ നിഫി എസ് ഹക്ക് നിർവഹിച്ചു. പന്തളം എ ഇ ഒ ഉഷ, സ്‌കൂൾ മാനേജർ എ.കെ. വിജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. ശ്രീകുമാർ, വി.പി. വിദ്യാധര പണിക്കർ, പ്രിയ ജ്യോതികുമാർ, അംഗങ്ങളായ ശ്രീവിദ്യ,പൊന്നമ്മ വർഗീസ്, അംബിക ദേവരാജൻ, സെക്രട്ടറി സി.എസ്. കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ, വി.ഇ.ഒ. രതിഷ്, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഇന്ദുകല, ഹെഡ്മിസ്ട്രസ് ബീന ജി. നായർ തുടങ്ങിയവർ പങ്കെടുത്തു.