 
തിരുവല്ല : പാർശ്വവത്കരിക്കപ്പെട്ടവരും ഭിന്നശേഷിക്കാരും കൂടാതെ എൻഡോസൾഫാൻ ഉപയോഗത്തിലൂടെ ദുരിതമനുഭവിക്കന്നവരെയും സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്വവും കടമയുമാണെന്ന് സാമൂഹ്യപ്രവർത്തക ദയാഭായി പറഞ്ഞു. സമന്വയ മതസൗഹൃദവേദിയുടെ നേതൃത്വത്തിൽ 17ന് തിരുവല്ലയിൽ നടത്തുന്ന ജില്ലയിലെ വിവിധ സ്പെഷ്യൽ സ്‌കൂളുകളിലെ ഭിന്നശേഷി കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും പങ്കെടുക്കുന്ന ഒപ്പം-2024 പരിപാടിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ദയാഭായി. ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ.വർഗീസ് മാമൻ. എം.സലീം. അഡ്വ.കെ.പ്രകാശ് ബാബു. ഡോ.സജി കുര്യൻ. സാമുവൽ ചെറിയാൻ. ബാബു കല്ലുങ്കൽ. പി.എം.അനീർ, ഷിബു പുതുക്കരി, ഷാജി മാത്യു, സിബി തോമസ്. ജോയി ജോൺ. ജോയി പര്യാരത്ത് എന്നിവർ പ്രസംഗിച്ചു.