 
തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഓതറ എ.എം.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം നിർവഹിച്ചു. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ എം.ബി.അനീഷ്, മറിയാമ്മ ഏബ്രാഹം, ലിജി ആർ.പണിക്കർ, സോമൻ താമരച്ചാലിൽ, ജിനു തോമ്പുംകുഴി, വിശാഖ് വെൺപാല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ, മെമ്പർ പ്രവീൺകുമാർ, കെ.ടി.ചാക്കോ, അനീഷ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 9മുതൽ വോളിബാൾ, 3ന് കബഡി, 5മുതൽ വടംവലി മത്സരവും നടക്കും. ഇന്ന് രാവിലെ 9ന് കുറ്റൂർ ഇൻഡോർ കോർട്ടിൽ ബാഡ്മിന്‍റൺ മത്സരവും വെസ്റ്റ് ഓതറ ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ ഗ്രൗണ്ടിൽ ഉച്ചയ്ക്ക് ഒന്നുമുതൽ ഫുട്ബാൾ മത്സരവും നടക്കും. 18ന് ഉച്ചയ്ക്കുശേഷം മൂന്നിന് ആലംതുരുത്തി ജംഗ്ഷനിൽനിന്ന് സാംസ്കാരിക ഘോഷയാത്രയും തുടർന്ന് സമാപന സമ്മേളനവും സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.