 
തിരുവല്ല : വള്ളംകുളം പടിഞ്ഞാറ് സി.എൻ.പി പിള്ള മെമ്മോറിയൽ വൈ.എം.എ ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോസഫ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻപിള്ള, ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ബാലചന്ദ്രൻ, കോയിപ്പുറം ബ്ലോക്ക് മെമ്പർ എൻ.എസ്.രാജീവ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.എൻ.രാജീവ്, പഞ്ചായത്ത് അംഗങ്ങളായ ഷേർലി ജയിംസ്, കെ.കെ.വിജയമ്മ, കേന്ദ്രഫിലിം സെൻസർ ബോർഡ് അംഗം ശിവകുമാർ അമൃതകല, പ്രോഗ്രാംകമ്മിറ്റി ചെയർമാൻ വി.കെ.പ്രദീപ്, ജില്ലാലൈബ്രറി കൗൺസിൽഅംഗം കെ.ടി.മാത്യു, ലൈബ്രറി സെക്രട്ടറി പി. രവീന്ദ്രൻപിള്ള, വനിതാവേദി സെക്രട്ടറി ഗ്രേസി പുന്നൂസ്, ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, പ്രോഗ്രാംകമ്മിറ്റി കൺവീനർ പ്രകാശ് വള്ളംകുളം എന്നിവർ സംസാരിച്ചു.