sammelanam

തിരുവല്ല : സനാതന ധർമ്മസഭയുടെ വാർഷിക സമ്മേളനവും പ്രതിനിധി സഭയും സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാന സരസ്വതി ഉദ്ഘാടനം ചെയ്തു. പ്രതാപചന്ദ്രവർമ്മ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സരിതാ അയ്യർ മുഖ്യപ്രഭാഷണം ചെയ്തു. അഡ്വ.ഗോപകുമാർ, ഡോ.രമേശ് ഇളമൺ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. വൈക്കം സത്യഗ്രഹവും ദേശീയ നവോത്ഥാനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഡോ.എം.ജി.ശശിഭ്രഷൺ ഉദ്ഘാടനം ചെയ്തു. ഡോ.ആർ.എസ് വിനീത്, ഡോ.എം.പി അജിത്കുമാർ, ജി.അമൃതരാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.