തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റ അഭ്യമുഖ്യത്തിൽ കവിയൂർ വെജിറ്റബിൾ പ്രൊഡ്യൂസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ കർഷകർക്കായി വിപണി (കർഷക ചന്ത) ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സന്ദീപ് പി.കുമാർ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി പ്രഭ സതീഷ്, പ്രസിഡന്റ് അച്ചു സി.എൻ എന്നിവർ സംസാരിച്ചു, സീനിയർ കൃഷി അസിസ്റ്റന്റ് റിജു ആർ.ജി, കൃഷിക്കൂട്ടങ്ങളിലെ ഐബിന, ശ്രെയസ്, ധനശ്രീ, ജ്യോതി, പൊൻകതിര്, ഗ്രാമശ്രീ, ഹരിത, അഗ്രി ഗ്രൂപ്പ്, അശ്വതി, തേജസ് എന്നി ഗ്രൂപ്പുകളുടേയും കവിയൂർ കൃഷി ഭവനിലെ മറ്റു മികച്ച കർഷകരുടെ വിവിധ ഉത്പന്നങ്ങളും ചന്തയിലൂടെ വിറ്റഴിച്ചു. ആദ്യ ചന്തയിൽ 367കിലോ പച്ചക്കറികൾ എത്തിച്ചു. 32,451 രൂപയുടെ വിറ്റുവരവ് ഉണ്ടായി. വ്യാഴാഴ്ചകളിൽ ഉച്ചക്ക് 2മുതൽ 7വരെ കർഷക ചന്ത പ്രവർത്തിക്കും. കർഷകർക്ക് ഗുണമേന്മയുള്ള പച്ചക്കറി തൈകളും വിത്തുകളും സൊസൈറ്റി വഴി നൽകാനുള്ള നടപടികളും ആരംഭിച്ചു.