
മല്ലപ്പള്ളി : താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ നേതൃത്വ പരിശീലന ശില്പശാല യൂണിയൻ ചെയർമാൻ എം.പി.ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രകാശ് കുമാർ ചരളേൽ അദ്ധ്യക്ഷത വഹിച്ചു. കരയോഗം രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് ബി.ഗോപാലകൃഷ്ണൻ നായർ ശില്പശാല നയിച്ചു. യൂണിയൻ സെക്രട്ടറി കെ.ജി. ഹരീഷ്, യൂണിയൻ ഭരണസമിതി അംഗം സുദർശനകുമാർ എന്നിവർ പ്രസംഗിച്ചു. പി.കെ.ശിവൻകുട്ടി,സതീഷ് കുമാർ, എ.സി.വ്യാസൻ, കരുണാകരൻ നായർ, പ്രശാന്ത് കുമാർ,രവീന്ദ്രൻ നായർ, ശശിധരൻ നായർ, വസന്തകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.