 
വൃന്ദാവനം: കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് നേതൃസമ്മേളനം ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.പി.കെ.മോഹൻ രാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി .സി.സി ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദു സലാം, ജി. സതീഷ് ബാബു, ഡി .സി.സി എക്‌സിക്യൂട്ടീവ് മെമ്പർ അഡ്വ. പ്രകാശ് ചരളേൽ, മാത്യു പാറയ്ക്കൽ, ബാബു മാമ്പറ്റ, മിനി സെബാസ്റ്റ്യൻ, കൊച്ചു മോൻ വടക്കേൽ, ആശിഷ് പാലയ്ക്കാ മണ്ണിൽ, അനി വലിയ കാല, ശ്രീകല ഹരികുമാർ, തോമസ് ദാനിയേൽ, ബിജു എഴുമറ്റൂർ, എബി മടയിൽ, ലാലു വർഗീസ് , ബിജു മേത്താനം എന്നിവർ സംസാരിച്ചു.