aswathy

അടൂർ : കവിയത്രിയും എഴുത്തുകാരിയുമായ അശ്വതി.എസ് അടൂരിന് മലയാള സാഹിത്യ അക്കാദമിയുടെ കലാജ്യോതിസ് പുരസ്‌കാരം നൽകി. ഗാനരചയിതാവ് രാജീവ് ആലുങ്കൽ പുരസ്‌കാരം നൽകി. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രസംഗിച്ചു. യുവകവിയത്രി, ഗാനരചയിതാവ് എന്ന നിലകളിൽ സാഹിത്യ ലോകത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഇതിനോടകം സിനിമയിലും നിരവധി ഭക്തി ഗാന ആൽബങ്ങൾക്കും പ്രണയഗാനങ്ങൾക്കും നാടൻ പാട്ടുകൾക്കും അശ്വതി രചന നിർവഹിച്ചിട്ടുണ്ട്. അടൂർ പതിനാലാം മൈൽ സ്വദേശിയാണ്. അശ്വതിയുടെ കവിതാസമാഹാരം മഞ്ജരി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കും.