fire

ഇലന്തൂർ : പ്രക്കാനം കൈതവന ശ്രീ ദുർഗാ ഭഗവതി ഹനുമാൻ ക്ഷേത്രത്തിന് സമീപം 40 വർഷമായി ആൾതാമസം ഇല്ലാത്ത അറയും വീടും ഭാഗീകമായി കത്തി നശിച്ചു. ശനിയാഴ്ച രാത്രി ആണ് സംഭവം. കുടുംബ ക്ഷേത്രത്തിൽ വൈകിട്ട് കത്തിച്ചുവച്ച വിളക്കിൽ നിന്ന് തീ പടരുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സെത്തി തീയണച്ചു. ചെന്നീർക്കര പഞ്ചായത്ത് വാർഡ് മൂന്നിൽ ചെറുവള്ളി വീട്ടിൽ വിശ്വനാഥന്റെ വീടാണിത്. അസി.സ്റ്റേഷൻ ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എ.പി.ദില്ലു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എസ്.ഷാജികുമാർ, അസീം,

അജു, വിഷ്ണു, അജിലേഷ്, അനുരാജ്, തൻസീർ, ഹോം ഗാർഡുമാരായ ഡേവിഡ്, രാജേഷ്, നസീർ തുടങ്ങിയവർ ചേർന്നാണ് തീയണച്ചത്.