 
ചെങ്ങന്നൂർ: ഉമയാറ്റുകര സെ.തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വി.മർത്തോമ്മ ഗ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. കൺവെൻഷൻ യോഗങ്ങൾ ഇന്ന് നാളെ, 18 തീയതികളിൽ നടക്കും. ഫാ.ബ്രിൻസ് അലക്സ് മാത്യു, ഫാ.ഡോ.കുര്യൻ ഡാനിയേൽ, ഫാ.എബി ഫിലിപ്പ് എന്നിവർ വചന ശുശ്രൂഷ നടത്തും. 20ന് വൈകിട്ട് റാസ, തുടർന്ന് ശ്ലൈഹീക വാഴ്വവിന് വലിയ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ക്ലിമ്മീസ് മുഖ്യ കർമ്മികത്വം വഹിക്കും. 21ന് വി.മൂന്നിന്മേൽ കുർബാനയ്ക്ക് ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കർമ്മികത്വം വഹിക്കും. തുടർന്ന് ആശീർവാദവും നേർച്ചവിളമ്പും നടക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ.മത്തായി കുന്നിൽ, സഹവികാരി ഫാ.ഒബിൻ ജോസഫ് ഇറപ്പുഴ, ട്രസ്റ്റി ജൂണി കുതിരവട്ടം, സെക്രട്ടറി പി. വി.സഖറിയ പുന്നക്കാട്ട് എന്നിവർ നേതൃത്വം നൽകും.