citu-
എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ തെക്കൻ മേഖല ജാഥയ്ക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുന്നു

റാന്നി: തൊഴിലാളികൾക്ക് മാന്യമായ തൊഴിലും വേതനവും ഉറപ്പാക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. ജനുവരി 17ന് എ.ഐ.ടി.യു.സി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം കെ.പി.രാജേന്ദ്രൻ ക്യാപ്റ്റനായ തെക്കൻമേഖലാ ജാഥ യ്ക്ക് റാന്നിയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കേന്ദ്രസേന ഉപയോഗിച്ച ഹെലികോപ്റ്റർ വാടക ഇനത്തിൽ 132.67 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്ടൻ സി.പി മുരളി,ഡയറക്ടർ അഡ്വ.ആർ സജീലാൽ,അംഗങ്ങളായ കെ.എസ് ഇന്ദുശേഖരൻ നായർ,പി.വി സത്യനേശൻ,അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ,അഡ്വ.ജി ലാലു,എ.ശോഭ, ഡി.സജി, കെ.സതീഷ്,സന്തോഷ് കെ.ചാണ്ടി,എം.വി പ്രസന്നകുമാർ,ടി.ജെ ബാബുരാജ്,ടി.പി അനിൽകുമാർ,വി.ടി ലാലച്ചൻ,സജിമോൻ കടയനിക്കാട്,ആർ നന്ദകുമാർ,ജെയിംസ് ജോൺ,പി.പി സോമൻ,നവാസ് ഖാൻ,തെക്കേപ്പുറം വാസുദേവൻ,അനിൽ അത്തിക്കയം,വി.എസ് അജ്മൽ,ആർ മനോജ് കുമാർ,പി.എസ് മനോജ് കുമാർ,പി അനീഷ് മോൻ എന്നിവർ പ്രസംഗിച്ചു.