16-pdm-information-centre
ബോർഡിൽ ഒതുങ്ങിയ ഇൻഫർമേഷൻ സെന്റർ

പന്തളം : പേരിലൊരു ഇൻഫർമേഷൻ സെന്റർ, ഉദ്ഘാടന ദിവസം തന്നെ പൂട്ടി. പന്തളം നഗരസഭയുടെ ഇൻഫർമേഷൻ സെന്ററാണ് ബോർഡിൽ ഒതുക്കിയത്. നഗരസഭയുടെ താൽക്കാലിക ചെയർമാൻ ബെന്നി മാത്യു കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഉദ്ഘാടനം ചെയ്ത പന്തളം ജംഗ്ഷനിലെ ഇൻഫർമേഷൻ സെന്ററാണ് പ്രവർത്തിക്കാത്തത്. പന്തളത്തെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വേണ്ടിയാണ് നഗരസഭ ഇൻഫർമേഷൻ സെന്റർ ആരംഭിച്ചത്.