16-prathishedham
വാഴ നട്ട് പ്രതിഷേ​ധി​ക്കുന്നു

തു​മ്പമൺ: മുട്ടം മണ്ണാകടവ് ചാക്കമണ്ണിൽ പടി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ സി.പി.എം മുട്ടം വടക്ക് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.കെ. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം എൻ. സി. അഭീഷ്, ബ്രാഞ്ച് സെക്രട്ടറി അഖിൽ വാസുദേവൻ, ലോക്കൽ കമ്മിറ്റി അംഗം മനു, ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. പവിത്രൻ, മുൻ സഹകരണ സംഘം ബോർഡ് അംഗം കെ.കെ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.