 
ഓമല്ലൂർ : പുത്തൻപീടികയിൽ ശബരിമല ദർശനം കഴിഞ്ഞു വന്ന അടൂർ സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4നായിരുന്നു അപകടം. ഓമല്ലൂരിൽ തട്ടുകട നടത്തുന്ന ഉദയനാണ് പരിക്കേറ്റത്. അടൂർ സ്വദേശികളായ അച്ഛനും മകനും ഡ്രൈവറും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പന്നിവിഴ ലക്ഷ്മി ഭവനം വീട്ടിൽ ഹരികൃഷ്ണൻ, അർജുൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്. നാല് പേരും ആശുപത്രിയിൽ ചികിത്സ തേടി.