road-

റാന്നി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കണ്ണങ്കര_ ഇടമുറി റോഡിന്റെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. 1.14 കോടി രൂപ ചെലവഴിച്ചാണ് റോഡ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രാജു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ്, പഞ്ചായത്തംഗം സാംജി ഇടമുറി, വി.കെ സണ്ണി , ബിബിൻ കല്ലമ്പറമ്പിൽ, അലൻ കോട്ട, പ്രമോദ് മന്ദമരുതി, രജനി പ്രസാദ്, രജീവ് താമരപ്പള്ളിൽ, സജി, റഫിൻ.കെ ജോൺ എന്നിവർ സംസാരിച്ചു.