ksta
കെഎസ്ടിഎ ജില്ല സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കെ.എസ്ടി.എ ജില്ലാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം ജോസഫ് മാത്യു അദ്ധ്യക്ഷനായി. രമേശ് ഗോപിനാഥ്, എം.എച്ച് റഷീദ്, പി.എൻ ശെൽവരാജൻ,എം.ശശികുമാർ, ടി.ജെ അജിത് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജിജോ ജോസഫ് രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് ജൂലി എസ്. ബിനു അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി.ഡി ജോഷിയും, സംഘടന റിപ്പോർട്ട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.സി സുധീറും അവതരിപ്പിച്ചു.