transformer
സംരക്ഷണവേലിയില്ലാത്തത് ട്രാൻസ്ഫോർമറിന് അപകടഭീക്ഷണിയാകുന്നു

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ - ഇരമല്ലിക്കര - പ്രാവിൻ കൂട് റോഡിൽ കീത്തലപ്പടിക്കൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ ഫ്യൂസ് കാര്യറിന് സംരക്ഷണ വേലിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. റോഡരികിൽ തന്നെയാണ് കെ.എസ്.ഇ ബിയുടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. ഫ്യൂസ് കാര്യർ സ്ഥാപിക്കുമ്പോൾ സംരക്ഷണ കവചം കൂടി നിർമ്മിക്കണം എന്നുള്ളത് പാലിക്കാതെയാണ് ഇവിടെ ഇത് സ്ഥാപിച്ചിരിക്കുന്നത്. തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ,യു.പി ,എൽ പി എന്നിവിടങ്ങളിൽ പഠിക്കുന്ന നിരവധി കുട്ടികൾ ഈ റോഡിലൂടെ കടന്ന് പോകുന്നുണ്ട് . ഇവർ കമ്പുകൾ ഉപയോഗിച്ച് വൈദ്യുതി ഉണ്ടോ എന്ന് പരീക്ഷിക്കാൻ ഫ്യൂസ് കാര്യറിൽ തൊട്ടു നോക്കാറുള്ളതായി സമീപവാസികൾ പറഞ്ഞു. നാട്ടുകാരാണ് കുട്ടികളെ ഇതിൽ നിന്ന് കുട്ടികളെ പലപ്പഴും വിലക്കുന്നത്. ഇത് അപകടം ക്ഷണിച്ചുവരുത്താൻ കാരണമാകും. 100 കിലോവാട്ട് ആംമ്പിയറിൽ 11000 വോൾട്ട് വൈദ്യുതിയാണ് ഇതിലൂടെ പ്രവഹിക്കുന്നത്. സമീപത്ത് വീടുകൾ ഉണ്ടെങ്കിലും എപ്പോഴും ആൾക്കാരുടെ ശ്രദ്ധ ഇവിടെ കേന്ദ്രീകരിക്കണമെന്നില്ല. അടിയന്തിരമായി ട്രാൻസ്ഫോർമറിന് സുരക്ഷാ കവചം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.......................................

മിക്ക ദിവസങ്ങളിലും രാത്രിയിൽ ഈ ഭാഗത്തെ തെരുവ് വിളക്കുകളും തെളിക്കാറില്ല. ഇതിന്റെ മറവിൽ സാമൂഹ്യ വിരുദ്ധശല്യവും വർദ്ധിച്ചിട്ടുണ്ട്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
സജി

(പ്രദേശവാസി)

.........................

ട്രാൻഫോർമറിൽ നിന്ന് പ്രവഹിക്കുന്നത്

100 കിലോവാട്ട് ആംമ്പിയറിൽ 11000 വോൾട്ട് വൈദ്യുതി