പത്തനംതിട്ട: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പത്തനംതിട്ട ജില്ലയിലെ റോഡ് അപകടങ്ങളിൽ പൊലിഞ്ഞത് 510 പേർ. ആകെ 5264 അപകടങ്ങളാണുണ്ടായത്. പരിക്കേറ്റവർ 6305. ഇന്നലെ അപകടമുണ്ടായ പുനലൂർ-മൂവാറ്റുപുഴ പാതയിൽ ഒരു വർഷത്തിനിടെ 19 പേർ മരിച്ചു. റോഡ് ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. പല ഭാഗത്തും പണികൾ പൂർത്തിയാകാനുണ്ട്. അമിത വേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, റോഡുകൾ
നിവർത്താത്തത്, ആവശ്യമായ വീതിയില്ലാത്തത്, ആവശ്യമുള്ള ഭാഗങ്ങളിൽ വേഗ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത് തുടങ്ങിയവയാണ് അപകടങ്ങൾ പെരുകാൻ കാരണം.
ഇടത്തറ, ഒന്നാംകുറ്റി, കൂൂടൽ, മൈലപ്രാ, മണ്ണാരക്കുളഞ്ഞി രണ്ടാം കലുങ്ക്, ചെല്ലക്കാട് വളവ്, ഉതിമൂട് '
ഏനാത്ത് പാലം, മിത്രപുരം, പറന്തൽ , കുരമ്പാല , എം.എം ജംഗ്ഷൻ, പന്തളം വലിയ പാലം, കൈപ്പുഴ വായനശാല, കുളനട ടി.ബി, മാന്തുക, കല്ലിശേരി, ഇടിഞ്ഞില്ലം, പെരുന്തുരുത്തി.
മത്താടി വളവ്, കറ്റോട് പാലം, തോട്ടഭാഗം , ഇരവിപേരൂർ, മുട്ടുമൺ, വാര്യാപുരം.
കെെപ്പട്ടൂർ ക്ഷേത്രം വളവ്, തെക്കൻകുരിശ് ഇറക്കം, മങ്കുഴി, ആനന്ദപ്പള്ളി, പന്നിവിഴ .