 
അത്തിക്കയം : വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലീക്കായി വെള്ളം പാഴാകുന്നു. ഇന്നലെ ഉച്ചയോടെയാണ് അത്തിക്കയം പാലത്തിന് നടുവിലായി രണ്ടു പൈപ്പുകൾ യോജിക്കുന്ന ഭാഗത്ത് ലീക്ക് ഉണ്ടായത്. വെള്ളം വലിയ ശക്തിയിൽ മുകളിലേക്ക് ഉയർന്ന് തെറിച്ചത് വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുലൈനിലാണ് ലീക്ക് ഉണ്ടായത്. വെയിലിൽ വെള്ളത്തിനൊപ്പം മഴവില്ല് തെളിഞ്ഞതോടെ ചിത്രമെടുക്കാനും തിരക്കായി.