axxi

കോന്നി : 20 വർഷത്തെ കാത്തി​രി​പ്പി​ന് ശേഷം നവീകരണം പൂർത്തീകരി​ച്ച പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയി​ലെ സഞ്ചാരം യാത്രക്കാരെ ഭയപ്പെടുത്തുകയാണ്. അപകടങ്ങൾ ഒഴി​യാത്ത നേരമി​ല്ലാതായി​രി​ക്കുന്നു. അവസാനമായി​ ഒരു കുടുംബത്തി​ലെ നാലുപേർക്കാണ് കഴി​ഞ്ഞ ദി​വസം ജീവൻ നഷ്ടമായത്.

നി​ർമ്മാണത്തി​ലെ അപാകതകൾ പലപ്പോഴും ചൂണ്ടി​ക്കാട്ടി​യി​രുന്നുവെങ്കി​ലും പ്രശ്നപരി​ഹാരത്തി​ന് ശ്രമമുണ്ടാകാത്തത് അപകട പരമ്പരകൾക്ക് കാരണമായി​.

അപകട വളവുകൾ ഒഴി​വാക്കാതെ നടത്തി​യ അശാസ്ത്രീയമായ പുനർനി​ർമ്മാണമാണ് സംസ്ഥാനപാതയുടെ പ്രധാന ശാപം. ചില ഭൂ ഉടമകളുടെ താത്പര്യങ്ങൾക്ക് അനുസരി​ച്ച് ഭൂമി​ ഏറ്റെടുക്കുന്നതി​ൽ കാട്ടി​യ അലംഭാവം സംസ്ഥാനപാത കുരുതി​ക്കളമാകാൻ കാരണമായി​.

നവീകരണത്തി​ന് ശേഷം സംസ്ഥാനപാതയി​ൽ 30 ശതമാനത്തിലധികം അപകടങ്ങൾ വർദ്ധിച്ചു.

പാതയി​ലെ പ്രധാന വളവുകൾ

പത്തനാപുരത്തിനും കോന്നിക്കുമിടയിൽ)

വല്ലകഴ, കലഞ്ഞൂർ ഒന്നാംകുറ്റി, കലഞ്ഞൂർ പെട്രോൾ പമ്പ്, കലഞ്ഞൂർ സ്കൂൾ, കൂടൽ വലിയപള്ളി, കൂടൽ ഗുരുമന്ദിരം, ഇഞ്ചപ്പാറ.


ജീവനെടുക്കുന്ന 13 കിലോമീറ്റർ

സംസ്ഥാന പാതയിലെ കോന്നി റീച്ചിലാണ് കൂടുതൽ അപകടങ്ങൾ. കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗത്ത് മാത്രം കഴി​ഞ്ഞ ഒരുവർഷത്തിനിടെ 14 പേർ മരിച്ചു. 30 പേർക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്. കലഞ്ഞൂർ മുതർ കോന്നി വരെയുള്ള 13 കിലോമീറ്റർ ദൂരത്തിലാണ് കഴിഞ്ഞ നാലു മാസത്തിനിടെ നിരവധി ജീവനുകൾ പൊലിഞ്ഞത്. കുമ്പഴ മല്ലശ്ശേരിമുക്കിലും മൈലപ്രയിലും ദിവസേന അപകടങ്ങളാണ്. ശബരിമല സീസണിൽ ഇത് ഇരട്ടിയായി.

രാത്രികാലങ്ങളിൽ ഡ്രൈവർമാർ ഉറങ്ങിപ്പോയുണ്ടാകുന്ന അപകടങ്ങളാണ് ഏറെയും. വേഗനിയന്ത്രണസംവിധാനങ്ങൾ അടക്കം അടിയന്തരമായി ഒരുക്കണം.

പ്രദേശവാസി​കൾ