ഇലന്തൂർ: ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇലന്തൂർ ജനകീയ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. 2014 ൽ ആരംഭിച്ച ജില്ലയിലെ ഏക സർക്കാർ കോളേജ് പരിമിതമായ സാഹചര്യത്തിൽ കഴിഞ്ഞ 10 വർഷമായി സ്‌കൂൾ കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തിക്കുകയാണ്. സ്‌കൂളിന്റെ പ്രവർത്തനങ്ങളെയും ഇതു ബാധിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ബി. സത്യൻ അദ്ധ്യക്ഷനായിരുന്നു. സാം ചെമ്പകത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. പി മുകുന്ദൻ, സജി തെക്കുംകര, പി. എം ജോൺസൻ, വിൻസൻ ചിറക്കാല, മുൻ പ്രസിഡന്റ് സാംസൺ തെക്കേതിൽ, കെ. അശോക് കുമാർ, സാലമ്മ ബിജി വർഗീസ്, ഒ. കെ. നായർ, സുധിഷ് കുമാർ,സോജൻ ജോർജ്, സുനിൽ എം. ആർ, അഡ്വ. മാത്യു ജോർജ്, തോമസ് വർഗീസ്, സാം സാമുവൽ, എം. ജി. മനോജ് കുമാർ, ഫിലിപ്പ് മാത്യു, മിനി ജോൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഒ. കെ. നായർ, കെ. സി. എബ്രഹാം ( രക്ഷാധികാരികൾ ) എം. ബി സത്യൻ( പ്രസിഡന്റ് ) സാം ചെമ്പകത്തിൽ ( ജനറൽ സെക്രട്ടറി ) പി. എം. ജോൺസൻ ( ട്രഷറർ ).