മല്ലപ്പള്ളി:ചാലാപ്പള്ളിയിലെ വ്യാപാര സ്ഥാപനത്തിൽ താഴ് തകർത്ത് മോഷണം. ചുങ്കപ്പാറ റോഡിലെ ജി.പി കഫൈ ബേക്കറിയിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ ഉടമ ഗിരീഷ്കുമാർ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പെരുമ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.