school-
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നടത്തുന്ന സോഷ്യൽ ഓഡിറ്റിങ്ങിന്റെ ഭാഗമായി ഗവ.എൽ.പി.എസ് നാറാണംമൂഴി സ്കൂളിൽ സ്കൂൾ നടത്തിയ സഭ

റാന്നി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നടത്തുന്ന സോഷ്യൽ ഓഡിറ്റിംഗിന്റെ

ഭാഗമായി നാറാണംമൂഴി ഗവ.എൽ.പി.എസിൽ സ്കൂൾ സഭ നടത്തി. റാന്നി ബി.ആർ.സി ഷാജിയെ സലാം ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് ബിനോയ് ബിജി അദ്ധ്യക്ഷനായി . പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, പ്രഥമാദ്ധ്യാപിക അനില മെറാഡ്, സോഷ്യൽ ഓഡിറ്റർ പി .കെ .സിറാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, എസ്.എം.സി പ്രതിനിധി സുലോചന , അദ്ധ്യാപിക ശ്രീജാരാജ് എന്നിവർ സംസാരിച്ചു.