mla-

റാന്നി : കൃഷി സമൃദ്ധി പദ്ധതി രൂപീകരണത്തിനായി നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം പ്രമോദ് നാരായൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്.മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കൃഷി ഓഫീസർ ഐ.വി.കോശി, ഡെപ്യൂട്ടി ഡയറക്ടർമാരായ ഗിരിജ സി, പ്രദീപ് കെ എസ്, സുസ്മിത, മീന മേരി മാത്യു, സി എസ് സുകുമാരൻ, ശ്രീതി ടി എസ്, എൻ സുനിൽ കുമാർ, എൻ.ജിജി, വി ടി ചെറിയാൻ എന്നിവർ സംസാരിച്ചു.