 
മല്ലപ്പള്ളി: പ്രസിദ്ധമായ കോട്ടാങ്ങൽ പടയണിയുടെ നോട്ടീസ് പ്രകാശനം ക്ഷേത്രസന്നിധിയിൽ നടന്നു. ശ്രീഭദ്ര പടയണിസംഘം പ്രസിഡന്റ് കുന്നേൽ രാജൻപിള്ളയിൽ നിന്നും പടയണി ആശാൻ കൊടൂർ കൃഷ്ണപ്രസാദ് നോട്ടീസ് ഏറ്റുവാങ്ങി പ്രകാശനകർമ്മം നിർവഹിച്ചു. 2025 ജനുവരി 9ന് പുളിക്കൽ കൊട്ടാരത്തിൽ 28പടയണിക്ക് ചൂട്ടുവയ്ക്കുന്നതോടെ പടയണി സമാരംഭിക്കും. ജനുവരി 28 മുതൽ ഫെബ്രുവരി 04 വരെ ക്ഷേത്രത്തിൽ നടക്കുന്ന പടയണിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.