 
കൊടുമൺ : അങ്ങാടിക്കൽ ഗവ. ആയുർവേദ ആശുപത്രിക്ക് ഒരു കോടി രൂപയുടെ വികസന പദ്ധതി തയ്യാറായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. 20ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വീണാ ജോർജ് തറക്കല്ലിടും. നാഷണൽ ആയുഷ് മിഷൻ ആശുപത്രികളുടെ ശ്രേണി ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുക വകയിരുത്തിയത്. മൂന്ന് നിലയിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ ഒന്നാഘട്ടത്തിനാണ് ഒരു കോടി . അഞ്ച് ബാത്ത് അറ്റാച്ച്ഡ് പേ വാർഡ് മുറികൾ, ഫാർമസി, നഴ്സിംഗ് റൂം അടക്കമുള്ള നിർമ്മാണങ്ങളാണ് നടക്കുന്നത്. അങ്ങാടിക്കൽ പദ്ധതിയുടെ രൂപ രേഖ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്ഥല പരിശോധന നടത്തി വിലയിരുത്തി. ഈ സർക്കാരിന്റെ കാലയളവ് അവസാനിക്കുന്നതിന് മുമ്പുതന്നെ പണി പൂർത്തിയാക്കുമെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.